കൊച്ചി: എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. യുവാവിനെ പൊലീസും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സ് യുവാവിനെ രക്ഷിക്കുന്നതിനായി വല വിരിച്ചെങ്കിലും വലയിൽ വീഴാതിരിക്കാനുള്ള രീതിയിലാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
A young man died after jumping from the Kochi Metro tracks onto the road.